Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Infringement Notice

പീയൂഷ് ഗോയലിനെതിരേ അവകാശലംഘന നോട്ടീസ് നല്‍കി ഡിഎംകെ എംപി

ന്യൂ​​​ഡ​​​ല്‍ഹി: കേ​​​ന്ദ്ര വാ​​​ണി​​​ജ്യ​​​മ​​​ന്ത്രി പീ​​​യൂ​​​ഷ് ഗോ​​​യ​​​ലി​​​നെ​​​തി​​​രേ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ല്‍ അ​​​വ​​​കാ​​​ശ​​​ലം​​​ഘ​​​ന നോ​​​ട്ടീ​​​സ് ന​​​ല്‍കി ഡി​​​എം​​​കെ എം​​​പി​​​യാ​​​യ തി​​​രു​​​ച്ചി ശി​​​വ.

പാ​​​ര്‍ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​നം പു​​​രോ​​​ഗ​​​മി​​​ക്കു​​​മ്പോ​​​ള്‍ ഇ​​​ന്ത്യ-​​​യു​​​എ​​​സ് വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​റി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ സ​​​ഭ​​​യ്ക്കു​​​ പു​​​റ​​​ത്ത് ന​​​ല്‍കി​​​യ​​​തി​​​ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണു ഡി​​​എം​​​കെ എം​​​പി ഉ​​​പ​​​രി​​​സ​​​ഭ​​​യു​​​ടെ റൂ​​​ള്‍ 267 അ​​​നു​​​സ​​​രി​​​ച്ച് നോ​​​ട്ടീ​​​സ് ന​​​ല്‍കി​​​യ​​​ത്.

ക​​​രാ​​​റി​​​ല്‍ ഇ​​​ന്ത്യ​​​യു​​​ടെ​​​യും അ​​​മേ​​​രി​​​ക്ക​​​യു​​​ടെ​​​യും സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ ക​​​രാ​​​റി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ ഗോ​​​യ​​​ല്‍ ക​​​ഴി​​​ഞ്ഞ ഏ​​​ഴി​​​ന് വാ​​​ര്‍ത്താ​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തി​​​യാ​​​ണ് അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​തി​​​നു​​​ പി​​​ന്നാ​​​ലെ ക​​​രാ​​​ര്‍ വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​നാ​​​യി ഗോ​​​യ​​​ല്‍ ചി​​​ല അ​​​ഭി​​​മു​​​ഖ​​​ങ്ങ​​​ളും വി​​​വി​​​ധ മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ക്കു ന​​​ല്‍കി​​​യി​​​രു​​​ന്നു.

പാ​​​ര്‍ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​നം ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കെ സ​​​ര്‍ക്കാ​​​രി​​​ന്‍റെ ന​​​യ​​​ങ്ങ​​​ള്‍ സ​​​ഭ​​​യ്ക്കു​​​ പു​​​റ​​​ത്ത് വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് സ​​​ഭ​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്ന് തി​​​രു​​​ച്ചി ശി​​​വ പ​​​റ​​​ഞ്ഞു. നോ​​​ട്ടീ​​​സ് പി​​​ന്നീ​​​ട് പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്ന് രാ​​​ജ്യ​​​സ​​​ഭാ ചെ​​​യ​​​ര്‍മാ​​​ന്‍ സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ പ​​​റ​​​ഞ്ഞു.

Latest News

Corehub Up